ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി; രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ : മമ്മൂട്ടി

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു.

‘അത്താഘോഷ പരിപാടിയിൽ ഞാൻ അതിഥിയായി ആദ്യമായാണ് എത്തുന്നത്. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിനു മുൻപ് അത്തം ഘോഷയാത്രയിൽ വായ്‌ നോക്കി നടന്നിട്ടുണ്ട്. അന്നും അത്താഘോഷത്തിൽ പുതുമയും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്നും പുതുമയും അത്ഭുതവും മാറിയിട്ടില്ല. ഏതു സങ്കൽപ്പത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

‘രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് ഇപ്പോൾ സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നു പോലെ കാണുക എന്ന സങ്കൽപ്പം ഈലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല’ മമ്മൂട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.  തൃപ്പൂണിത്തുറയിൽ നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് ഒത്തുകൂടിയത്.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ