കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍പോളിക്കൊപ്പം അമലാപോളില്ല; പകരം എസ്രാ നായിക

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ അമലാപോളില്ല. നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് അമലാപോളെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സൗത്ത് ലൈവിനോട് പറഞ്ഞു.

ചിത്രത്തില്‍ അമലാപോളിന് പകരം എസ്ര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ പ്രീയ ആനന്ദാണ്. 12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കണ്ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും. രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന “പ്രീവിസ്” ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ