'അവള്‍' അല്ല 'അവന്‍'; ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വ്യക്തമാക്കി ഹോളിവുഡ് താരം എലിയട്ട് പേജ്

താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വ്യക്തമാക്കി ഹോളിവുഡ് താരം എലിയട്ട് പേജ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ ട്രാന്‍സ് വ്യക്തിത്വത്തെ കുറിച്ച് താരം വ്യക്തമാക്കിയത്. “അവള്‍” എന്നല്ല “അവന്‍” എന്ന സര്‍വനാമമായിരിക്കും ഉചിതമെന്നാണ് എലിയട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌കറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് എലിയട്ട്. ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍, എക്‌സ്-മെന്‍ സീരിസിലെ കിറ്റി പ്രൈഡ് എന്ന കഥാപാത്രവും എലിയട്ടിന് ലോകശ്രദ്ധ നേടിക്കൊടുത്തു.

എലിയട്ടിന്റെ വെളിപ്പെടുത്തലിനെ താരത്തിന്റെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോര്‍ട്ണറും അഭിനന്ദിച്ച് രംഗത്തെത്തി. വെളിപ്പെടുത്തലിനെ തുടര്‍ന്ന് എലിയട്ടിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും “നടന്‍” എന്നാക്കി മാറ്റിയിട്ടുണ്ട്.

ഹോളിവുഡിലെ വമ്പന്‍ സിനിമകളുടെ ഭാഗമായ എലിയട്ട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നു. തന്റെ ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുത്തി പങ്കുവെച്ച കുറിപ്പിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തില്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ നിലകൊള്ളുമെന്നും താരം കുറിച്ചിട്ടുണ്ട്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന