'ചെമ്മാനമേ'; യുവം സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് “യുവം”. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ” ചെമ്മാനമേ” എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് തന്റെ ഔദ്യോഗിക പേജിലൂടെയാണ് പെപെ ഗാനം പുറത്തിറക്കിയത്.

ഗോപി സുന്ദറിന്റെ സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ഗോപി സുന്ദര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. 2020ഇല്‍ ആദ്യം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു