രക്ഷിത്തുമായി പിരിയാനുള്ള കാരണം ഇന്നും അവ്യക്തം; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരിയില്‍ നടക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനിടെയിലും രശ്മികയുടെ ആദ്യ വിവാഹനിശ്ചയമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

കന്നഡ താരം രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. ആദ്യ സിനിമയായ ‘കിരിക്ക് പാര്‍ട്ടി’ക്ക് പിന്നാലെയാണ് രശ്മിക രക്ഷിത്തുമായി പ്രണയത്തിലായത്.

രശ്മികയും രക്ഷിത്തും പിരിയാനുള്ള കാരണം ഇന്നും അവ്യക്തമാണ്. ഒരിക്കല്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം സിനിമാ പ്രമോഷന് എത്തിയ രശ്മികയോട് മാധ്യമപ്രവര്‍ത്തകര്‍ രക്ഷിത്തിനെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ വിജയ് തടയുകയും ചെയ്തിരുന്നു.

‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഈ സംഭവം. എന്നാല്‍ ഈ ചോദ്യത്തോട് വിജയ് പ്രതികരിക്കുകയായിരുന്നു. ”ഈ ചോദ്യം എന്തിനാണെന്ന് എനിക്കറിയില്ല. ഇത് ആരുടെയും കാര്യമല്ല. എനിക്ക് ഈ ചോദ്യം മനസിലാകുന്നത് പോലുമില്ല, എന്താണ് ഇതിന്റെ ആവശ്യം?” എന്നായിരുന്നു വിജയ് ചോദിച്ചത്.

ഈ സംഭവം വീണ്ടും സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നു വരുന്നുണ്ട്. അതേസമയം, 2017ല്‍ ആയിരുന്നു രശ്മികയുടെയും രക്ഷിത്തിന്റെയും വിവാഹനിശ്ചയം നടന്നത്. എന്നാല്‍ 2018ല്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം ഇരുതാരങ്ങളും വ്യക്തമാക്കിയിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി