തരുൺ മൂർത്തി മാജിക് ഇനിയും തുടരുമോ? എന്താണ് 'ടോർപിഡോ'

മോളിവുഡിൽ റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുകയാണ് തരുൺ മൂർത്തി ചിത്രം ‘തുടരും’. തിയേറ്ററിൽ വിജയകുതിപ്പ് തുടരുന്ന തുടരുമിന്റെ വിജയാഘോഷങ്ങൾ തീരുന്നതിന് മുമ്പ് തരുൺ പങ്കുവച്ച തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ സിനിമാപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നത്. ടോർപിഡോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാൽ ടോർപിഡോ എന്ന പേരിന് പിന്നിലെന്താണ് എന്നാണ് പലരുടെയും സംശയം.
കപ്പലുകളെയോ അന്തർവാഹിനികളെയോ ആക്രമിച്ച് കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്വയം പ്രവർത്തിക്കുന്ന അണ്ടർവാട്ടർ മിസൈലാണ് ‘ടോർപ്പിഡോ’. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് ടോർപ്പിഡോകൾ വിക്ഷേപിക്കാൻ കഴിയും. നാവിക യുദ്ധത്തിൽ ടോർപിഡോകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മരവിപ്പിക്കുക അല്ലെങ്കിൽ പക്ഷാഘാതം വരുത്തുക എന്ന് അർഥം വരുന്ന ലാറ്റിൻ പദമായ ‘ടോർപെരെ’യിൽ നിന്നാണ് ‘ടോർപിഡോ’ എന്ന പദം ഉത്ഭവിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ വൈദ്യുതാഘാതം ഏൽപ്പിച്ച് ഇരയെ മരവിപ്പിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് റേ ഫിഷിനെ വിശേഷിപ്പിക്കാൻ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത് പിന്നീട് കപ്പലുകളെ പ്രവർത്തനരഹിതമാക്കാനും നശിപ്പിക്കാക്കാനും രൂപകൽപ്പന ചെയ്ത സ്ഫോടക വസ്തുക്കൾ എന്നർത്ഥം വരുന്ന നാവിക യുദ്ധത്തിന് ഈ പദം സ്വീകരിക്കുകയായിരുന്നു. സിനിമയുടെ പോസ്റ്ററിൽ ഒരു വെടിയുണ്ട ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത് കാണാനാകും. ശത്രുക്കളെ നശിപ്പിക്കാൻ കഴിയുന്ന ഒരാളെകുറിച്ചായിരിക്കാം സിനിമയിൽ പറയാൻ പോകുന്നത് എന്ന് ഇതിലൂടെ മനസിലാക്കാം. മാത്രമല്ല തിങ്ങി നിറഞ്ഞ വീടുകളും പോസ്റ്ററിൽ കാണാൻ സാധിക്കും. യാത്ര തുടരുന്നു, ടോർപിഡോ ഉപയോഗിച്ച് നമ്മൾ ആഴമേറിയ വെള്ളത്തിലേക്ക് മുങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ് തരുൺ ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. തിയേറ്ററുകളിൽ തുടരും വിജയക്കുതിപ്പ് തുടരവെ വന്ന ഈ പോസ്റ്റർ ഏവരും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും അടുത്ത വെടിക്കെട്ടിനുള്ള ഒരുക്കത്തിലാണ് തരുൺ മൂർത്തി, ബിനു പപ്പു എന്നിവർ എന്ന് ഉറപ്പിക്കാം…

അതേസമയം, എമ്പുരാന് പിന്നാലെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് തുടരും. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ സിനിമകൾക്കു ശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണ് തുടരും. വെറും ആറ് ദിവസങ്ങൾക്കുള്ളിലാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മോഹൻലാൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഏപ്രിൽ 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ ഷൺമുഖന്റെ ജീവിതമാണ് സിനിമ പറയുന്നത്.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു