നമിത വിവാഹിതയാകുന്നു? ഞായറാഴ്ച വരെ കാത്തിരിക്കാന്‍ പറഞ്ഞ് താരം; കാര്യം ഇതാണ്...

നടി നമിത പ്രമോദിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജീവിതത്തില്‍ പുതുതായി ഒരു കാര്യം നടക്കാന്‍ പോകുന്നു എന്ന് ക്യാപ്ഷന്‍ നല്‍കിയതാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്.

ഇതോടെയാണ് നമിതയുടെ വിവാഹമായോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഞായറാഴ്ച്ച ആരാധകരോടായി ഒരു പ്രഖ്യാപനം നടത്തുമെന്നാണ് നമിത വീഡിയോയില്‍ പറയുന്നത്.


”ഞാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോള്‍ എന്റെ വിവാഹമാണോ എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. എന്തായാലും ഇതിനുള്ള മറുപടി ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഞാന്‍ പറയാം. ഒരു സന്തോഷവാര്‍ത്തയാണ് ഞാന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്” എന്നാണ് വീഡിയോയില്‍ നമിത പറയുന്നത്.

View this post on Instagram

A post shared by NAMITHA PRAMOD (@nami_tha_)

വിവാഹം അല്ലെങ്കില്‍ നമിത ഒരു സംരംഭം തുടങ്ങുന്നു എന്നതാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ഉത്തരങ്ങള്‍. പുതിയ സിനിമയാണ് എന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റുകളായി കുറിക്കുന്നുണ്ട്. എന്തായാലും ഞായറാഴ്ച വരെ കാത്തിരിക്കണം എന്നാണ് നമിത എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി പറയുന്നത്.

അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തിയ ‘ഈശോ’ ആണ് നമിതയുടെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം.നമിത പ്രധാന വേഷത്തിലെത്തിയ ‘ആണ്’ എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ