കുടുംബ പശ്ചാത്തലത്തില്‍ പാന്‍ ഇന്ത്യന്‍ കഥയുമായി വി.എസ് സനോജിന്റെ 'അരിക്'; ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ‘അരിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. വി.എസ് സനോജ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്. 1960കളില്‍ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം.

സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥയാണ് പറയുക. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനും ജോബി വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ദാസ്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന്‍ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈന്‍- അനുപ് തിലക്, ലൈന്‍ പ്രെഡ്യൂസര്‍- എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീഹരി ധര്‍മ്മന്‍.

വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കളറിസ്റ്റ്- യുഗേന്ദ്രന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, ടൈറ്റില്‍, പോസ്റ്റര്‍ ഡിസൈന്‍- അജയന്‍ ചാലിശ്ശേരി, മിഥുന്‍ മാധവ്, പിആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തിയേറ്ററുകളിലേക്ക് എത്തും.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല