വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ചിത്രവും ഒ.ടി.ടി റിലീസിന്; 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' വിഷു ദിനത്തില്‍

ഒ.ടി.ടി റിലീസിനൊരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ ചിത്രം “കൃഷ്ണന്‍കുട്ടി പണി തുടങ്ങി”. വിഷു ദിനത്തില്‍ സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയായ വിവരവും സംവിധായകന്‍ സൂരജ് സൂരജ് ടോം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ്.

കോമഡി ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിക്കണ്ണന്‍ എന്ന ഹോം നഴ്‌സ് ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വേഷമിടുന്നത്. ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

“പൊടിമീശ മുളയ്ക്കണ കാലം” എന്ന എവര്‍ഗ്രീന്‍ സോംഗ് ഒരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണന്‍. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവദ് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്-കിരണ്‍ ദാസ്, പ്രൊഡക്ഷന്‍-ഡിസൈനര്‍ എം. ബാവ, കോസ്റ്റ്യൂം ഡിസൈന്‍-ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു