താന്‍ നന്നായി മദ്യപിക്കും അല്ലേ; മമ്മൂട്ടിയുടെ ആ തെറ്റിദ്ധാരണ മാറ്റിയതെങ്ങനെയെന്ന് വിനോദ് കോവൂര്‍

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിനോദ് കോവൂര്‍. മറിമായം ,എം80 മൂസ എന്നിവയിലൂടെ ശ്രദ്ധേയനായ അദ്ദേഹം മമ്മൂട്ടിക്ക് തന്നെപറ്റിയുണ്ടായ ഒരു തെറ്റിദ്ധാരണ തിരുത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ്. മാതൃഭൂമിയുടെ വാരാന്തപതിപ്പില്‍ എഴുതുന്ന കോവൂര്‍ ടൈംസ് എന്ന കോളത്തിലാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്.

വിനോദിന്റെ കോളത്തില്‍ നിന്ന്

തീര്‍ത്തും മദ്യം ഉപയോഗിക്കാത്ത തനിക്ക് ഒരു 8 പെഗ് കഴിച്ച ഒരു മദ്യപാനിയെ പോലെ ആയിരുന്നു അഭിനയിക്കേണ്ട ആദ്യ സീന്‍. മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു അത്. ഒരു തുള്ളി മദ്യം ഉപയോഗിക്കാത്ത തനിക്ക് മദ്യക്കുപ്പി എങ്ങിനെ തുറക്കണമെന്ന് പോലും അറിവുണ്ടായിരുന്നില്ല. മര്യാദക്ക് ഒരു കുപ്പി പോലും തുറക്കാന്‍ അറിയില്ലേ എന്ന് ചോദിച്ചുകൊണ്ട് സംവിധായകന്‍ വിനു തന്നെ വഴക്കു പറഞ്ഞു. ടേക്കില്‍ അഭിനയിച്ചു ശെരിയാക്കാം എന്ന മറുപടിയില്‍ സംവിധായകന്‍ സമാധാനത്തോടെ ഇരുന്നു.

മമ്മൂക്കക്കൊപ്പമുള്ള സീനിനു ശേഷം ഞാന്‍ അടുത്ത സീനിലേക്ക് എക്‌സിറ്റ് ആവുന്നു. നെഞ്ചത്ത് കൈ വെച്ച് ഞാന്‍ നിന്നു. ദൈവങ്ങളെ വീണ്ടും ഞാന്‍ വിളിച്ചു. ഡയലോഗും ടൈമിങ്ങും ഒന്നും തെറ്റിയില്ലെന്ന് മനസ്സ് പറഞ്ഞു. പുറത്തെ റൂമില്‍ നിന്നും ഡയറക്ടറുടെ കട്ട് ഉറച്ച ശബ്ദത്തില്‍ ഞാന്‍ കേട്ടു. ഒപ്പം എക്‌സലന്റ് എന്നൊരു പ്രശംസയും. രംഗം നടന്ന സ്ഥലത്തേക്കു ഞാന്‍ തിരികെ വന്നപ്പോള്‍ മമ്മൂക്ക കൈ അടിക്കുന്നു. ഒപ്പം അവിടെ ഉണ്ടായിരുന്നു ടെക്നീഷ്യന്‍മാരും എല്ലാവരും കൈ അടിക്കുന്നു. ഞാന്‍ കൈ കൂപ്പി കൊണ്ട് മമ്മൂക്കയുടെ മുന്‍പില്‍ പോയി നിന്നതും മമ്മൂക്ക എന്നെ ചേര്‍ത്ത് പിടിച്ച അഭിനന്ദിച്ചു. താന്‍ തകര്‍ത്തെടോ. ഞാന്‍ മമ്മൂക്കയെ ഒന്ന് കെട്ടിപിടിച്ചു. ആ കാലു തൊട്ട് വന്ദിച്ചു.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.

എന്നിട്ട് വിനു സാറിനോട് മമ്മൂട്ടി പറഞ്ഞു, കോഴിക്കോടുള്ള വിനോദിനെ പരിചയപെടുത്താന്‍ ചെമ്പിലുള്ള ഞാന്‍ വേണ്ടി വന്നു അല്ലെ ? വിനു സാര്‍ ചിരിച്ചു. ഉടനെ മമ്മൂക്കയുടെ ചോദ്യം എന്നോട്, “താന്‍ നന്നായി മദ്യപിക്കും അല്ലെ?”
ഞാന്‍ മദ്യപിക്കില്ല എന്ന് മറുപടി പറഞ്ഞത് മമ്മൂക്ക വിശ്വസിച്ചില്ല.” പോടാ നിന്റെ കണ്ണ് കണ്ടാല്‍ അറിയാം താന്‍ നന്നായിട്ട് മദ്യപിക്കുമെന്ന്”

ഇല്ല മമ്മൂക്ക ഞാന്‍…. എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും മമ്മൂക്ക അടുത്ത റൂമിലേക്കു നടന്നു നീങ്ങി”. വിനു സര്‍ അടക്കമുള്ളവര്‍ ചിരിച്ചു. ഞാന്‍ വിനു സാറിനോട് താഴ്മയായി പറഞ്ഞു “വിനു സാറേ ഞാന്‍ മദ്യപിക്കാറില്ല കേട്ടോ, അതൊന്നു മമ്മൂക്കയോട് പറയണേ.” നിനക്കു വേണെമെങ്കില്‍ നീ പോയി പറഞ്ഞോ എന്ന് സാറും.

ഞാന്‍ ആകെ വിഷമിച്ചു നില്‍കുമ്പോള്‍ അഭിനേതാവ് അബു സലിംക്ക എന്നെ വിളിച്ചു. “വിനോദെ വാ ഞാന്‍ വരാം കൂടെ.അത് നമുക്ക് തിരുത്തണംന്ന്”

സലീംക്കയുടെ കൂടെ തെറ്റ് ചെയ്യാത്ത വിദ്യാര്‍ത്ഥി അധ്യാപകന്റെ കൂടെ ഹെഡ്മാസ്റ്ററുടെ റൂമിലേക്കു പോകുന്ന പോലെ മമ്മൂക്കയുടെ റൂമിലേക്ക് ഞങ്ങള്‍ പോയി.

“ഉം എന്താ..??” മമ്മൂക്ക ചോദിച്ചു.

സലിംക്ക പറഞ്ഞു:”മമ്മൂക്ക, വിനോദ് മദ്യപിക്കാറില്ല. ഇങ്ങളൊന്ന് വിശ്വസിക്കണം”
“സലീമിന് എങ്ങനെ അറിയാം, വിനോദ് മദ്യപിക്കില്ലെന്ന്”
“എനിക്ക് വിനോദിനെ നേരത്തെ അറിയാം. ഓന്‍ നല്ല ചെക്കനാ നന്മയുള്ള കലാകാരനാ.”
മമ്മൂക്ക വീണ്ടും എന്റെ മുഖത്തേക്കു നോക്കിയിട്ട് ചോദിച്ചു “സത്യമാണോ??”, “ആണ് മമ്മൂക്ക” എന്ന് ഞാന്‍.

ശേഷം എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ സ്വപ്നം കണ്ട വല്യ നടന്റെ മുന്നില്‍ ഞാന്‍ ഇരുന്നു. അടുത്ത സീനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത് വരെ മമ്മൂക്ക എന്നോട് കുറെ കാര്യങ്ങള്‍ സംസാരിച്ചു. നല്ല കുറെ ഉപദേശങ്ങള്‍ തന്നു. എല്ലാം ഞാന്‍ മനസ്സില്‍ കുറിച്ചുവെച്ചു. അസ്സോസിയേറ്റ് ഡയറക്ടര്‍ വന്നു സാര്‍ ഷോട്ട് റെഡി എന്ന് പറഞ്ഞു. അടുത്ത സീനില്‍ അഭിനയിക്കാന്‍ മമ്മൂക്കയുടെ കൂടെ നടക്കുമ്പോള്‍ ഇങ്ങനെയൊരു ദിനം എനിക്ക് സമ്മാനിച്ച ദൈവത്തോട് ഞാന്‍ നന്ദി പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്