വിജയ് സേതുപതിയുടെ തലൈവൻ തലൈവി ഹിറ്റായോ? സിനിമയുടെ ആദ്യ ദിന കലക്ഷൻ വിവരം പുറത്ത്

വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കുടുംബപശ്ചാത്തലത്തിലുളള കഥ പറയുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ ആദ്യ ദിനം നേടിയ കലക്ഷൻ സംബന്ധിച്ചുളള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുകയാണ്. 4.15 കോടി രൂപയാണ് ആ​ഗോള തലത്തിൽ ഓപ്പണിങ് ഡേ കലക്ഷനായി വിജയ് സേതുപതി ചിത്രം നേടിയിരിക്കുന്നത്.

ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശി ആയി നിത്യ മേനോൻ എത്തുന്നു. ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകൻ. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. ചെമ്പൻ വിനോദ്, യോ​ഗി ബാബു, കാളി വെങ്കട്, ആർ കെ സുരേഷ്, ദീപ ശങ്കർ, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. സന്തോഷ് നാരായണൻ ഒരുക്കിയ സിനിമയിലെ പാട്ടുകൾ നേരത്തെ തരംഗമായിരുന്നു.

സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ടിജി ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ജി ശരവണൻ, സായ് സിദ്ധാർഥ് എന്നിവരാണ് സഹനിർമ്മാണം. ഛായാഗ്രഹണം എം സുകുമാർ, കലാസംവിധാനം കെ വീരസമൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്സൺ, കൊറിയോഗ്രഫി ബാബ ഭാസ്കർ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി