മമ്മൂട്ടി-നയന്‍താര ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി ഇല്ല

മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി വില്ലനായി എത്തില്ല. നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കും നയന്‍താരക്കുമൊപ്പം വിജയ് സേതുപതിയും എത്തുമെന്ന് റിപ്പോര്‍ട്ടുകളെത്തിയത്.

എന്നാല്‍ വിജയ് സേതുപതിക്ക് പകരം നടന്‍ വിജയ് ആന്റണി വില്ലനായെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുക. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്.

പേരന്‍പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലെക്കെത്തുന്ന ചിത്രം എന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്. നിലവില്‍ ഷൈലോക്കിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന മാമാങ്കത്തിനും ആരാധകര്‍ കാത്തിരിക്കുകയാണ്.

സെയ്‌റാ: നരസിംഹ റെഡ്ഢി, ബിഗില്‍, ദര്‍ബാര്‍ എന്നിവയാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നിര്‍മാതാവ്, നടന്‍, ഗായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് വിജയ് ആന്റണി. തമിലരശന്‍, കാക്കി എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ