എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?

തമിഴ്‌നാട്ടിൽ എമ്പുരാനെ കടത്തിവെട്ടി വൻ മുന്നേറ്റം നടത്തുകയാണ് വിക്രം സിനിമ ‘വീര ധീര സൂരൻ’. മാർച്ച് 27ന് പാൻ ഇന്ത്യൻ റിലീസായി പുറത്തിറങ്ങിയ എമ്പുരാനോടൊപ്പം ക്ലാഷ് റിലീസ് ചെയ്ത വീര ധീര സൂരന്റെ ബോക്സ്ഓഫീസ് കണക്കുകൾ പുറത്തു വരുമ്പോൾ തമിഴ്‌നാട്ടിൽ വിക്രം ചിത്രം ഏറെ മുന്നിലാണ്. തമിഴ്നാട്ടിലെ ബോക്സ് ഓഫീസിൽ സിനിമ എമ്പുരാനെ കളക്ഷനിൽ പിന്നിലാക്കി എന്നാണ് റിപോർട്ടുകൾ.

അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസാണ് വീര ധീര സൂരൻ നേടിയിരിക്കുന്നത്. എന്നാൽ എമ്പുരാന് ആറ് കോടിയോളം രൂപ മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്. സിനിമ ആഗോള കളക്ഷനിൽ 50 കോടി രൂപയിലധികം നേടിയതായാണ് റിപോർട്ടുകൾ. റിലീസ് ദിനം ചില നിയമപ്രശ്നങ്ങളാൽ വൈകിയാണ് പടം തീയറ്ററിൽ എത്തിയത്. തമിഴ്നാട്ടിൽ ആദ്യത്തെ ദിവസം രണ്ട് ഷോ മാത്രമാണ് വീര ധീര സൂരൻ പ്രദർശിപ്പിച്ചത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. റിലീസ് ദിവസം നിയമപ്രശ്‌നങ്ങളെ തുടർന്ന് ഏറെ വൈകിയാണ് തിയേറ്ററിൽ എത്തിയതെങ്കിലും മികച്ച പ്രതികരണങ്ങൾ ആണ് സിനിമ നേടിയത്. റിലീസായ ദിവസം വീര ധീര സൂരൻ ആദ്യ ദിവസം തന്നെ 2 കോടിയിലധികം കളക്ഷൻ നേടി. രണ്ടാം ദിവസം 2.95 കോടി, മൂന്നാം ദിവസം 4.44 കോടി, നാലാം ദിവസം 5.11 കോടി, അഞ്ചാം ദിവസം 3.52 കോടി എന്നിങ്ങനെയാണ് കണക്കുകൾ.

വിക്രമിന്റെ കഴിഞ്ഞ ഏതാനും സിനിമകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ സിനിമയ്ക്കായി കാത്തിരുന്നത്. നടന്റെ പവർഫുൾ കംബാക്ക് ആണ് സിനിമ എന്നാണ് എല്ലാവരുടെയും അഭിപ്രായം. സിനിമയിൽ വിക്രം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കമുള്ള കമന്റുകൾ. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്. യു അരുൺ കുമാർ ഒരുക്കിയ സിനിമയാണ് വീര ധീര സൂരൻ. ആക്ഷൻ ത്രില്ലർ ഴോണറിലാണ് സിനിമ എത്തിയത്. ദുഷാര വിജയൻ ആണ് ചിത്രത്തിൽ വിക്രമിന്റെ നായികയായി എത്തിയത്. സുരാജ് വെഞ്ഞാറമൂടും എസ്. ജെ സൂര്യയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്.

ചിത്രം ഹിറ്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ സിനിമയ്ക്കായി ചിയാൻ വാങ്ങിയ പ്രതിഫലവും ചർച്ചയാവുകയാണ്. വീര ധീര സൂരന്റെ രണ്ട് ഭാഗങ്ങൾക്കും ചേർത്ത് വിക്രം 30 കോടിയോളം രൂപ വാങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയ വിവാദം ആളിക്കത്തുമ്പോൾ ഗ്ലോബൽ ബോക്‌സ് ഓഫീസിൽ തീ പടർത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു നിൽക്കുമ്പോഴാണ് ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ടാണ് സിനിമ 200 കോടി ക്ലബിൽ എത്തിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി