ശ്രീകുമാറിന്റെ സംവിധാനത്തില്‍ വീണ്ടും മോഹന്‍ലാല്‍; ചിത്രീകരണം പാലക്കാട്

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട കോമ്പോയാണ് മോഹന്‍ലാല്‍-വി.എ ശ്രീകുമാര്‍ കൂട്ടുകെട്ട്. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ‘ഒടിയന്‍’ തിയേറ്ററുകളില്‍ ദുരന്തമായതാണ് ഇതിന് കാരണം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും സംഭാഷണങ്ങളുമടക്കം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എങ്കിലും ചിത്രം 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

ഇപ്പോഴിതാ, ശ്രീകുമാറിന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ വീണ്ടും എത്തുകയാണ്. എന്നാല്‍ ഇത് സിനിമയല്ല, മറിച്ച് അതൊരു പരസ്യ ചിത്രമാണ്. മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്.

ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ പരസ്യ മേഖലയില്‍ സജീവമാണ് വി.എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഒടിയന്‍. ഇതിന് ശേഷം മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രം ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി