'അമ്മ' ട്രഷർ സ്ഥാനം രാജിവെച്ച് ഉണ്ണിമുകുന്ദൻ

താര സംഘടനയായ ‘അമ്മ’ ട്രഷർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ പ്രോജക്ടു‌കളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുമെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചിട്ടുണ്ട്.

പ്രഫഷണൽ ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തവും തൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അതേസമയം നേരത്തെ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ‘അമ്മ സംഘടനയുടെ പ്രസിഡൻ്റ് മോഹൻലാൽ അടക്കം പദവിയിലുള്ള നേതാക്കളെല്ലാം രാജിവച്ചിരുന്നു. കൂടാതെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങൾ ശക്തമായതോടെയായിരുന്നു രാജി.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം

“ഏറെ കാലത്തെ ആലോചനകൾക്കും വിചിന്തനങ്ങൾക്കും ശേഷം ‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാനെടുത്തു. ഈ സ്‌ഥാനത്ത് എന്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരവും അനുഭവങ്ങൾ നൽകിയതുമായ അവസരമായിരുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളിൽ, എന്റെ ജോലിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ, പ്രത്യേകിച്ച് മാർക്കോയുടെയും മറ്റു പ്രോജക്ടു‌കളുടെയും കാര്യങ്ങൾ, എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു.
ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയിൽ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. സംഘടനാപ്രവർത്തനത്തിൽ ഞാൻ എല്ലായ്പ്‌പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർദ്ധിച്ചുവരുന്ന പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എൻ്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു.
ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും, സുഗമമായ ഉത്തരവാദിത്ത കൈമാറ്റം ഉറപ്പാക്കും. ട്രഷറർ ആയിരുന്ന സമയത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, കൂടാതെ ഈ റോളിൻ്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ മനസ്സിലാക്കലിനും തുടർച്ചയായ പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.”

May be an image of text

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ