ഇത് മിത്തും വിവാദവുമല്ല.. വീല്‍ ചെയറില്‍ ഉണ്ണി മുകുന്ദന്‍, പശ്ചാത്തലത്തില്‍ മെട്രോയും; 'ജയ് ഗണേഷ്' ഫസ്റ്റ്‌ലുക്ക്

ആദ്യം പ്രചരിച്ച വിവാദങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. വീല്‍ ചെയറില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍ ആണ് പോസ്റ്ററിലുള്ളത്. മെട്രോ ട്രെയ്ന്‍ പോകുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ എത്തിയിട്ടുള്ളത്. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

ഒരിടവേളക്ക് ശേഷം നടി ജോമോള്‍ തിരിച്ച് വരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ക്രിമിനല്‍ വക്കീലിന്റെ വേഷമാണ് ജോമോള്‍ക്ക്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണിത്. നവംബര്‍ 11ന് എറണാകുളത്ത് ആണ് ചിത്രീകരണം ആരംഭിച്ചത്.

‘മാളികപ്പുറം’ വിജയത്തിന് ശേഷം ഉണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റര്‍. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയില്‍ വച്ചാണ് ജയ് ഗണേഷ് സിനിമ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. മാളികപ്പുറം സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഗണപതിയാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു.

മിത്ത് വിവാദം ചര്‍ച്ചയായിരുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്തെത്തിയിരുന്നു. മിത്ത് വിവാദം നടക്കുന്നതിന് ഒരു മാസം മുമ്പേ ഫിലിം ചേമ്പറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ