ദുൽഖർ സൽമാൻ വീണ്ടും ഗായകനാകുന്നു; അദ്വൈത് ജയസൂര്യയുടെ വെബ് സീരിസിന്റെ ടൈറ്റിൽ ഗാനം നിമിഷങ്ങൾ കൊണ്ട് ഏറ്റെടുത്ത്സോഷ്യൽ മീഡിയ

ജയസൂര്യയുടെ മകൻ അദ്വൈത് ഒരുക്കുന്ന ‘ഒരു സർബത്ത് കഥ’ എന്ന വെബ് സീരീസിന് വേണ്ടി ദുൽഖർ സൽമാൻ പാടിയ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ഫാസ്റ്റ് നമ്പർ ആയി പുറത്തിറങ്ങിയ ഗാനം പുറത്തു വന്നു നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. നവാഗതരായ കൃഷ്ണരാജ്, ലത എന്നീ ദമ്പതികൾ ചേർന്നാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

. കടുത്ത ദുൽഖർ ആരാധകൻ ആണ് അദ്വൈത്. ഏതെങ്കിലും രീതിയിൽ താരം തന്റെ വെബ് സീരീസിന്റെ ഭാഗമാവുക എന്നത് അദ്വൈതിന്റെ വലിയ ആഗ്രഹമായിരുന്നു. ജയസൂര്യയാണ് ഇക്കാര്യം ദുൽഖറിനോട് പറഞ്ഞത്. യാതൊരു മടിയും കൂടാതെ ദുൽഖർ വെബ് സീരീസിൽ പാടാൻ തയ്യാറാവുകയായിരുന്നു.

ദുൽഖർ തന്റെ മകന് വേണ്ടി വീണ്ടും ഗായകനാകുന്നു പാടുന്ന വിവരം ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. കാത്തിരിക്കുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെ അദ്ദേഹം പാടി എന്ന അഭിപ്രായം ആണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. ദുൽഖറിന്റെ ആലാപന രീതിയെ നിരവധി ആരാധകർ പ്രകീർത്തിക്കുന്നുണ്ട്. “സർബത്ത് ആന്തം ” എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. ഒരു ലക്ഷത്തിലേറെ പേർ ഇതിനോടകം ആ ഗാനം കണ്ടു കഴിഞ്ഞു.

ഇതിനു മുൻപും സ്വന്തമായി കഥ എഴുതി, എഡിറ്റിങും സംവിധാനവും ചെയ്തു നിരവധി ഹ്രസ്വചിത്രങ്ങൾ അദ്വൈത് ഒരുക്കിയിട്ടുണ്ട്. അദ്വൈത് കഥയെഴുതി സംവിധാനം ചെയ്ത ‘കളർഫുൾ ഹാൻഡ്സ്’എന്ന ചിത്രം ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു സർബത്ത് കഥ ഉടൻ പുറത്തിറങ്ങും എന്നറിയുന്നു.

Latest Stories

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!