യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് കുടുങ്ങി ഉദയനിധി സ്റ്റാലിന്‍. നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണന്റെ (നിവാ) ഇന്‍സ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിന്‍ റീപോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഉദയനിധിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് നിറയുന്നത്.
നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വിശദീകരണവുമായി രംഗത്തെത്തി. അബദ്ധത്തില്‍ കൈ തട്ടിയതാകാം എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.
സംഭവം ചര്‍ച്ചയായതോടെ നടിയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയുണ്ട്. നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവായുടെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോള്‍ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ അതിര്കടന്നതോടെ തന്റെ പോസ്റ്റുകളുടെ കമന്റ് ബോക്സ് നടി ഓഫ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകളോടൊന്നും നടിയോ ഉദയനിധിയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
റീപോസ്റ്റ് ഉദയനിധി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, ‘ബൂമറാങ്’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിവാഷിയ്നി ബിഗ് ബോസ് സീസണ്‍ 6-ലെ മത്സരാര്‍ത്ഥിയുമായിരുന്നു. ‘ഓഹോ എന്തന്‍ ബേബി’ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.
നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലി നടി അവ്നീത് കൗറിന്റെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട് കയ്യബദ്ധത്തില്‍ ലൈക്ക് ചെയ്തതാണെന്ന് വിരാട് കോലി വിശദീകരിച്ചിരുന്നു. ഈ അബദ്ധത്തെ തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട് 18 ലക്ഷത്തിലേറെ ഫോളോവേഴ്‌സ്് അവ്‌നീതിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.