വിവാദമായി മകന്റെയും ഗേള്‍ഫ്രണ്ടിന്റെയും ചിത്രങ്ങള്‍; പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവാദത്തോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയുടെയും ഗേള്‍ ഫ്രണ്ടിന്റെയും ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഈ സ്വകാര്യ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ വിഷയത്തിലാണ് ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം തനിക്ക് മകന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ല എന്നാണ് ഉദയനിധി പറയുന്നത്.

എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെ പോലെ പ്രതികരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്.

എന്നാല്‍ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞാണ് ഡിഎംകെ അണികള്‍ ഇതിനെ നേരിടുന്നത്. മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് മന്ത്രിയായ ശേഷം താരം പ്രതികരിച്ചിരുന്നു.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നന്‍’ തന്റെ അവസാന ചിത്രമായിരിക്കുമെന്നും കമല്‍ഹാസന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫര്‍ താന്‍ നിരസിച്ചുവെന്നും ഉദയനിധി തുറന്നു പറഞ്ഞിരുന്നു.

Latest Stories

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ