ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിയ്ക്ക് കളങ്കം വരുത്താനുള്ള രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നവെന്ന് തോന്നുന്നു: ടൊവീനോ തോമസ്

ബോളിവൂഡ് നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ പ്രതിയായ മയക്കുമരുന്ന് കേസിനെക്കുറിച്ച് പ്രതികരിച്ച് ടോവിനോ തോമസ്. ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കരുതുന്നു എന്ന് ടൊവിനോ പറഞ്ഞു. ‘നാരദന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരുപക്ഷേ നാരദന്‍ സിനിമ ഇത്തരം യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ സഹായിച്ചേക്കാം.’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

”ആളുകള്‍ക്കെതിരെ ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വാര്‍ത്താ ചാനലുകള്‍ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കപ്പെടുമ്പോള്‍ തിരുത്തലുകള്‍ നല്‍കാനോ മാപ്പ് പറയാനോ പോലും വാര്‍ത്ത മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് അന്ന ബെനും ആഷിഖ് അബുവും പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് നാരദന്‍ പ്രദര്‍ശനത്തിനെത്തിയത്. വാര്‍ത്ത മാധ്യമങ്ങളും നവ മാധ്യമങ്ങളും സ്വീകാര്യതയ്ക്ക് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് തുറന്നു കാട്ടുകയാണ് ‘നാരദന്‍’ സിനിമയിലൂടെ.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി