നായിക അനശ്വര രാജന്‍; തമിഴ് ചിത്രം തഗ്സിലെ പുത്തന്‍ ഗാനമെത്തി; വീഡിയോ

പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റര്‍ തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ്. തഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത മലയാള താരമായ അനശ്വര രാജന്‍ ആണ്.

മുഴുനീള ആക്ഷന്‍ ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. അനശ്വര രാജന്‍ നായകനോടൊപ്പം ഇഴുകി ചേര്‍ന്നഭിനയിച്ചിരിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിവേകും ഇതിന് ഈണം പകര്‍ന്നിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനായ സാം സി എസുമാണ്. കപില്‍ കബിലന്‍, ചിന്‍മയി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രവീണ്‍ ആന്റണി എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രിയേഷ് ഗുരുസ്വാമിയാണ്. നവാഗതനായ ഹൃദു ഹറൂര്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍, ബോബി സിംഹ, ആര്‍ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേഴ്‌സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Latest Stories

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ

'നിലമ്പൂർ ഇനി ആര്യാടൻ ഷൗക്കത്ത് നയിക്കും'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് എട്ടിന്റെ പണി; അടുത്ത മത്സരവും കൈവിട്ട് പോകുമോ എന്ന് ആരാധകർ