ഇനി തമിഴിലും 'തുടരും'... ബോർഡർ കടക്കാൻ ഒറ്റയാൻ റെഡി, ഷൺമുഖനായി ഡബ്ബ് ചെയ്തത് മോഹൻലാൽ തന്നെ; തമിഴ് ട്രെയ്‌ലർ പുറത്ത്

മോഹൻലാൽ നായകനായെത്തിയ തരുൺ മൂർത്തി ചിത്രം ‘തുടരും’ മികച്ച പ്രതികരണത്തോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഓരോ ദിവസങ്ങൾ കഴിയുന്തോറും പുതിയ റെക്കോർഡുകൾ സ്വന്തമാക്കി കൊണ്ട് മുന്നേറുകയാണ് ചിത്രം.

100 കോടി ക്ലബ്ബിൽ ഇടം പിടിച്ച തുടയും ഓവർസീസ് മാർക്കറ്റിലും വലിയ കുതിപ്പാണ് നടത്തുന്നത്. മലയാളത്തിനൊപ്പം തുടരും തെലുങ്കിലും റിലീസ് ചെയ്തിരുന്നു. മേയ് ഒമ്പതിന് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തും എന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്.

മോഹൻലാൽ തന്നെയാണ് തമിഴ് വേർഷനിലും ഷൺമുഖനായി ഡബ്ബ് ചെയ്തിരിക്കുന്നത്. തമിഴ് ട്രെയ്ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഗംഭീര വോയിസ് മോഡുലേഷൻ ആണ് മോഹൻലാലിനെന്നും തമിഴിലും അദ്ദേഹം കലക്കുമെന്നാണ് പ്രേക്ഷകരുടെ കമന്റ്.

ചിത്രം മെയ് 9 നാണ് തമിഴിൽ പുറത്തിറങ്ങുന്നത്. മലയാളത്തിലെ അതേ വിജയം സിനിമയ്ക്ക് തമിഴിലും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കളക്ഷനിൽ മുന്നിലാണ് തുടരും.

മോഹൻലാലിന്റെ 100 കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ ചിത്രമാണ് തുടരും. ഏപ്രിൽ 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.

രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി