'ഇത് ബേസിലല്ല...മീൻ വിൽക്കാൻ വരുന്ന യൂസഫിക്ക', വൈറലായി പെൺകുട്ടിയുടെ റീൽ; എടി മോളേ നീ കേരളത്തിലോട്ട് വാ എന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താരത്തെ പറ്റി പറയുന്ന ഒരു ചെറിയ പെൺകുട്ടിയുടെ റീലാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. നടൻ ബേസിൽ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോൾ അതേതാ നടൻ എന്നാണ് പെൺകുട്ടി ചോദിക്കുന്നത്. ഇത് നടൻ അല്ലെന്നും മീൻ വിയ്ക്കാൻ വരുന്ന യൂസഫിക്ക ആണെന്നുമാണ് ഈ കൊച്ചുമിടുക്കി വാദിക്കുന്നത്. രസകരമായ ഈ റീൽ രണ്ട് കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ഇസാന ജെബിൻചാക്കോ എന്ന ഇൻ‌സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും ഇഷ്‌ടപ്പെട്ട നടൻ ആരാണെന്നാണ് അച്ഛൻ പെൺകുട്ടിയോട് ചോദിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്‌ടമെന്നാണ് ചോദ്യം. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി. ബേസിലോ അങ്ങനൊരു നടൻ ഇല്ലെന്നായിരുന്നു ആദ്യം കുട്ടി പറയുന്നത്. പിന്നലെ കുട്ടിക്ക് ബേസിലിൻ്റെ ചിത്രം കാണിച്ചുകൊടുക്കുന്നു. പിന്നെ വളരെ ഗൗരവത്തോടെ ആ ചിത്രം നോക്കിയ കുട്ടിയുടെ മറുപടിയാണ് ഏറെ രസകരം.

ഇത് വീട്ടിൽ മീൻ വിയ്ക്കാൻ വരുന്ന യൂസഫിക്കാ അല്ലേയെന്ന ചോദ്യമാണ് കുട്ടി തിരിച്ചു ചോദിക്കുന്നത്. താൻ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും കുട്ടി തറപ്പിച്ചു പറയുന്നു. സ്‌കൂട്ടറിന്റെ പുറകിൽ വലിയ പെട്ടി മീൻ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നത് കേൾക്കാം. അതേസമയം വിഡിയോ വൈറലായതിനു പിന്നാലെ മറുപടിയുമായി ബേസിലും രംഗത്തെത്തി. “മോളേ നീ കേരളത്തിലോട്ട് വാ… കാണിച്ചു തരാം… രണ്ട് കിലോ മത്തിയും കൊണ്ടുവരാം” എന്ന മറുപടിയാണ് താരം നൽകുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി