കോവിഡ് പ്രതിരോധ വാക്സിന്‍ ഒരിക്കലും കണ്ടുപിടിക്കില്ല, ഞാന്‍ പറയുന്നത് പോലെ ചെയ്തു നോക്കൂ: നടന്‍ നന്ദമൂരി ബാലകൃഷ്ണ

കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ. കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ല, കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം എന്നാണ് ബാലകൃഷ്ണ ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല എന്നും കോവിഡിനെ ചെറുക്കാനായി തന്റെ ചില മുന്‍കരുതലുകളെ കുറിച്ചും ബാലകൃഷ്ണ പറഞ്ഞു. കോവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത് തെറ്റായ ഉപദേശമാണ്. രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം.

ദിവസവും രണ്ടു നേരം ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുകയും വേണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് ചെയ്യേണ്ടത്.

താനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈശ്വരന്‍ എന്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കുന്നുവെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

Latest Stories

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍