'ഒറ്റയ്ക്കാണോ സെഞ്ച്വറി അടിക്കുന്നേ...'; ക്രിക്കറ്റില്‍ ചിരിയുടെ രസക്കൂട്ടുമായി 'സച്ചിന്‍'; ട്രെയിലര്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രം സച്ചിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ ദിലീപ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കോമഡി എന്റര്‍ടെയ്‌നറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വളരെ രസകരമായാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. രമേശ് പിഷാരടി, അജി വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങിയ ഹാസ്യ താരങ്ങള്‍ അണി നിരക്കുമ്പോള്‍ ആരാധകര്‍ക്ക് ഏറെ ചിരിക്ക് വകയുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം.

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, കൊച്ചു പ്രേമന്‍, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

https://www.facebook.com/ActorDileep/videos/427764897978219/?__xts__[0]=68.ARBWzR9HpaHkgTiFgE6DyO-NoRY5MU0Y5MZ4uPgR8iMCcqEclzPzWaIAYYR-vYG9_6rXDFrzU2AZFX3YyRYECPBaK7wOpyplqqRa9sYBvwtiaTlxDNbuX3F0StF4_MXW4FVskmhyTH_qdvemyYqWgLjoZq8EQKkB3InKzxq37ArFhQ855D7eGOxMX_BpsNii5-HfvQ9zujlimKGfH0rqjs12fKShsX1H80VMNZ2N9GvLnkkVz4FEQ4LRuBnUYrjTcxc-IFs__M4DclOU5MkqOzK1Faf1HCgcJkLgkryf6gepq_voAYSv0NX5b3ec8nJ7YYdTqRRDL3d3F2o-xBZVK2O3BLlVnWXTicvH0w&__tn__=-R

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. എഡിറ്റിംഗ് രാജന്‍ എബ്രഹാം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ