ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന 'പൂഴിക്കടകന്‍'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന “പൂഴിക്കടകന്‍” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. തമിഴ് തെലുങ്കു താരം ധന്യ ബാലകൃഷ്ണനാണ് ചിത്രത്തില്‍ നായിക.

അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോര്‍ജ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.

ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് “പൂഴിക്കടകന്‍” നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ഈണം നല്‍കിയിരിക്കുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി