'തലൈവി' എത്താന്‍ വൈകും; കങ്കണ ചിത്രത്തിന്റെ റിലീസ് നീട്ടി, കാരണം ഇങ്ങനെ..

കങ്കണ റണൗട്ട് ചിത്രം “തലൈവി”യുടെ റിലീസ് നീട്ടി വച്ചു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സൗഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് നീട്ടി വയ്ക്കുകയാണ്. തലൈവി മുമ്പ് പ്രഖ്യാപിച്ചിരുന്നതു പോലെ തന്നെ ഏപ്രില്‍ 23ന് എത്തും എന്നായിരുന്നു ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുടര്‍ന്ന് റിലീസ് മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ബഹുഭാഷാ ചിത്രമായ എത്തുന്ന തലൈവി എല്ലായിടത്തും ഒരേ ദിവസം തന്നെ റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ കൊവിഡ് വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഏപ്രില്‍ 23ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റിലീസ് മാറ്റുന്ന ഈ സാഹചര്യത്തിലും നിങ്ങള്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തലൈവിയുടെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ തലൈവി റിലീസു ചെയ്തു കൊണ്ട് താന്‍ ബോളിവുഡിനെ രക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന കങ്കണയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അരവിന്ദ് സാമിയാണ് ചിത്രത്തില്‍ എംജിആര്‍ ആയി വേഷമിടുന്നത്. ബാഹുബലി, മണികര്‍ണിക, ഭജരംഗി ഭായിജാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ