കാന്താരയിലെ 'വരാഹ രൂപം' കോപ്പിയടി; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കോപ്പിയടി വിവാദത്തില്‍ കുടുങ്ങി റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ പാട്ട്. ‘നവരസം’ എന്ന പാട്ട് അതേ പടി പകര്‍ത്തിയതാണെന്ന് ആരോപിച്ച് പ്രമുഖ ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.

തൈക്കുടം ബ്രിഡ്ജ് പങ്കുവച്ച കുറിപ്പ്:

തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മില്‍ ഒഴിവാക്കാനാകാത്ത ചില സമാനതകള്‍ കണ്ടെത്തി. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിയെ നീങ്ങും.

പാട്ടില്‍ ഞങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കാന്താരയുടെ പിന്നണി പ്രവര്‍ത്തകര്‍ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.

അതേസമയം, പാട്ട് കോപ്പിയടിച്ചിട്ടില്ല എന്ന വാദവുമായി ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ പാട്ടില്‍ സമാനതകള്‍ തോന്നുന്നതാണെന്നും അജനീഷ് പറഞ്ഞു. സായ് വിഘ്‌നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

Latest Stories

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം