പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന പ്രശസ്ത തെലു​ഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു നടനെ അസുഖം മൂർച്ഛിച്ചതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അദ്ദേഹത്തിന് വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ചികിത്സ ചെലവുകൾ നടന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് വെങ്കട്ടിന്റെ മകളടക്കമുളള കുടുംബാം​ഗങ്ങൾ അദ്ദേഹത്തിനായി പരസ്യമായി സഹായം ചോദിച്ച് രം​ഗത്തെത്തി.

പിന്നാലെ പ്രഭാസിന്റെ പേരിൽ‌ തങ്ങളെ പറ്റിച്ചുവെന്ന് ആരോപിച്ച് ഫിഷ് വെങ്കട്ടിന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു. പ്രഭാസിന്റെ സഹായി എന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതൻ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും വാ​ഗ്ദാനം ചെയ്തുവെന്നായിരുന്നു മകൾ വെളിപ്പെടുത്തിയത്. തുടർന്ന് പ്രഭാസ് സഹായം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വ്യാജ കോളായിരുന്നുവെന്നും അറിയിച്ച് മറ്റൊരു കുടുംബാം​ഗം രം​ഗത്തെത്തുകയായിരുന്നു.

എന്നാൽ ഈ സമയം തന്നെ സിനിമ രാഷ്ട്രീയ രം​ഗത്തുളള പ്രമുഖരിൽ നിന്നായി ഫിഷ് വെങ്കട്ടിന് സഹായം ലഭിച്ചു. നടനും സംവിധായകനുമായ വിശ്വക് സെൻ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ, മുൻ‌രാജ്യസഭാം​ഗം മോപിദേവി വെങ്കട രമണറാവു എന്നിവരാണ് നടന് സാമ്പത്തിക സഹായം നൽകിയത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് ഫിഷ് വെങ്കട്ട് അഭിനയരംഗത്ത് എത്തിയത്. പിന്നീട് നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും നടൻ പ്രേക്ഷകരുടെ ഇഷ്ടം നേടി. ദിൽ, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Latest Stories

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ