നസ്രിയ മാത്രമല്ല, 'അണ്ടേ സുന്ദരാനികി'യില്‍ മറ്റൊരു മലയാളി നടി കൂടി; സന്തോഷം പങ്കുവെച്ച് താരം

കഴിഞ്ഞ ദിവസമാണ് “അണ്ടേ സുന്ദരാനികി” എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയ, ഫഹദിനൊപ്പം ഹൈദരാബാദില്‍ എത്തിയത്. നാനി നായകനാകുന്ന ചിത്രത്തില്‍ നായികയായാണ് നസ്രിയ വേഷമിടുന്നത്. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

അണ്ടേ സുന്ദരാനികിയിലൂടെ മറ്റൊരു മലയാളി താരവും തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തന്‍വി റാം ആണ് നസ്രിയക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. “”എന്തോ വലിയ കാര്യം സംഭവിക്കുന്നു.. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയില്‍”” എന്നാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പങ്കുവെച്ച് തന്‍വി കുറിച്ചിരിക്കുന്നത്.

വിവേക് അത്രെയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അമ്പിളിയില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായെത്തിയ തന്‍വി കപ്പേള, ജോണ്‍ ലൂതര്‍ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

കേരളത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ഇന്നും നാളെയും ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി കെഎസ്‌കെടിയു

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

'ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'; സണ്ണി ജോസഫ്

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍