മോഹൻലാലിനും ദിലീപിനുമൊപ്പം ആടിതകർക്കാൻ തെന്നിന്ത്യൻ താരസുന്ദരി? ഭ.ഭ.ബയിൽ 4 കോടി രൂപ ചെലവഴിച്ചുളള ഗാനരംഗമെന്ന് റിപ്പോർട്ടുകൾ

പ്രഖ്യാപന വേള മുതൽ സിനിമാപ്രേമികൾ ആവേത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ദിലീപിനെ നായകനാക്കി നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ തരം​ഗമായിരുന്നു. സിനിമയിൽ ദിലീപിനൊപ്പം മോഹൻലാലും എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ അവസാന ഭാ​ഗത്താവും ലാലേട്ടൻ എത്തുകയെന്നും ഇത് തിയേറ്ററിൽ വലിയ ഓളമുണ്ടാകുമെന്നുമാണ് വാർത്തകൾ. അടുത്തിടെ ദിലീപും മോഹൻലാലും ഒരുമിച്ചുളള രം​ഗങ്ങളുടെ ചിത്രീകരണം നടന്നതായാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന് പൂർണ പേരുളള ചിത്രത്തിൽ സൂപ്പർ താരങ്ങൾ ഒരുമിച്ചുളള ഒരു ​ഗാനരംഗമുണ്ടാവുമെന്ന് അടുത്തിടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒരു ചടങ്ങിൽ പറഞ്ഞു.

ഇതിന് പിന്നാലെ ഭ.ഭ.ബയിലെ ​ഗാനരം​ഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മോഹൻലാലിനും ദിലീപിനുമൊപ്പം തെന്നിന്ത്യൻ താരസുന്ദരി തമന്നയും പാട്ടിന്റെ രം​ഗത്തിൽ എത്തുമെന്നാണ് അറിയുന്നത്. ​ഗാനരം​ഗത്തിന് മാത്രമായി നാല് കോടി രൂപ മാറ്റിവച്ചതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വൻ ദൃശ്യവിരുന്നൊരുക്കുന്ന ​ഗാനരംഗമാവും ചിത്രത്തിൽ ഉണ്ടാവുക,

ഒരു മാസ് കോമഡി എന്റർടെയ്നർ ആയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റർ തുടങ്ങിയവരും ഭഭബയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി