സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നു? പ്രതികരിച്ച് താരം

‘ആമേന്‍’ താരം സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കിയതോടെയാണ് താരം വിവാഹമോചിതയാകാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാന്‍ തയാറല്ല എന്നാണ് സ്വാതി പറയുന്നത്.

‘മന്ത് ഓഫ് മധു’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് സ്വാതി റെഡ്ഡി ഇപ്പോള്‍. പ്രമോഷന്‍ പരിപാടിക്കിടെ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരിക്കാന്‍ തയാറല്ല എന്ന് സ്വാതി പറഞ്ഞത്. ”എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട എന്നാണ് എന്റെ നിലപാട്” എന്നായിരുന്നു സ്വാതി റെഡ്ഡി മറുപടി പറഞ്ഞത്.

2018ല്‍ ആയിരുന്നു സ്വാതി റെഡ്ഡിയും വികാസ് വാസുവും വിവാഹിതരായത്. വികാസ് വാസു പൈലറ്റാണ്. നേരത്തെയും സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അപ്പോഴും താരം വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണ് എന്നായിരുന്നു അന്ന് സ്വാതി റെഡ്ഡി മറുപടി നല്‍കിയത്. അതേസമയം, തെലുങ്ക് ചിത്രമായ മന്ത് ഓഫ് മധു ഒക്ടോബര്‍ 6ന് ആണ് റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ആമേനിലൂടെയാണ് സ്വാതി റെഡ്ഡി ശ്രദ്ധ നേടിയത്.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍