ധ്യാനിന്റെ ദുരന്ത ചിത്രം, കഷ്ടിച്ച് നേടിയത് 12 ലക്ഷം..; 6 മാസത്തിനിപ്പുറം 'സ്വര്‍ഗത്തിലെ കട്ടുറുമ്പ്' യൂട്യൂബില്‍

ജോസ് എന്ന അധ്യാപകന്റെ വേഷമിട്ട് ധ്യാന്‍ ശ്രീനിവാസന്‍ എത്തിയ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം യൂട്യൂബില്‍ എത്തി. ജൂണ്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആറ് മാസത്തിനിപ്പുറം യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. ഡിസംബര്‍ 22ന് ആണ് ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനായി ജോലിക്ക് കയറുന്ന ജോസിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. നാട്ടുകാരുടെയെല്ലാം പ്രശ്നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടില്‍ ഒരു സംഭവവികാസം ഉണ്ടാകുന്നത്.

ആ സംഭവം ഒരു ക്രൈം ആയി മാറുന്നതും അത് ജോസിന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതുമാണ് കഥ. ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ കെ.എന്‍. ശിവന്‍കുട്ടന്റേതാണ്. തിരക്കഥ വിജു രാമചന്ദ്രന്‍. ഛായാഗ്രഹണം അശ്വഘോഷന്‍, സംഗീതം ബിജിബാല്‍, എഡിറ്റര്‍ കപില്‍ കൃഷ്ണ. ഗായത്രി അശോക് ആണ് നായിക.

ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി, ഉല്ലാസ് പന്തളം, കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത, ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരും ചിത്രത്തിലുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ