15 വര്‍ഷത്തിന് ശേഷവും സൂര്യ ചിത്രം ഹിറ്റ്; സൂര്യയുടെ 'വാരണം ആയിരം' ആദ്യ ദിനം വാരിയത് കോടികള്‍, റി റിലീസ് ട്രെന്‍ഡിംഗില്‍

ജനപ്രിയ ചിത്രങ്ങളുടെ റീ റിലീസ് ട്രെന്‍ഡ് തിയേറ്റര്‍ ഉടമകളെ അമ്പരപ്പിക്കുന്നു. കേരളത്തില്‍ ‘സ്ഫടികം’ ഉണ്ടാക്കിയ ട്രെന്‍ഡ് തെലുങ്കില്‍ സൂര്യ ചിത്രം പിന്തുര്‍ന്നിരിക്കുകയാണ്. 15 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ‘വാരണം ആയിരം’ ചിത്രത്തിന് മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ എത്തിയ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍’ എന്ന പേരിലാണ് ചിത്രം എത്തിയത്. ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇന്നലെയാണ് ചിത്രം ആന്ധ്രയിലും തെലങ്കാനയിലുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. സൂര്യ ആരാധകരുടെ കുത്തൊഴുക്കാണ് തിയേറ്ററുകളില്‍. ഗാനരംഗങ്ങളിലെ സൂര്യയുടെ നൃത്തത്തിനൊപ്പം സ്‌ക്രീനില്‍ മുന്നില്‍ ചുവട് വെക്കുന്ന ആരാധകരുടെ വീഡിയോകളും ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടിയതായാണ് വിലയിരുത്തല്‍. മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രം ഒരു കോടിക്ക് മുകളില്‍ ആദ്യദിനം കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സൂര്യ ഡബിള്‍ റോളിലെത്തിയ ചിത്രമായിരുന്നു വാരണം ആയിരം. സമീറ റെഡ്ഡി, സിമ്രന്‍, ദിവ്യ സ്പന്ദന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രത്തിലെ ഗാനങ്ങള്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്