കർണനായി സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റം ;രാകേഷ് ഓംപ്രകാശിന്റെ 'കർണ' പ്രഖ്യാപനം ഉടൻ

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്റെ സിനിമാ ജീവിതം ഗംഭീരമാക്കുന്ന നാടാണ് സൂര്യ. ഇപ്പോഴിതാ മഹാഭാരതത്തിലെ കർണ്ണനായി സൂര്യ എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, ഇതുവരെ പേരിടാത്ത  സുധ കൊങ്കരയുമായുള്ള  ചിത്രം   തുടങ്ങീ ഒരുപാട് പ്രൊജക്ടുകളാണ് സൂര്യയുടേതായി പുറത്ത് വരാനുള്ളത്. അതിലേക്കാണ് ഇപ്പോൾ ‘കർണ’ എന്ന ചിത്രം കൂടി വരുന്നത്.

മഹാഭാരതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശിന്റെ ‘കർണ’ എന്ന ചിത്രത്തിലൂടെ തന്റെ ബോളുവുഡ് അരങ്ങേറ്റം ഗാംഭീരമാക്കാൻ പോവുകയാണ് തമിഴ് സൂപ്പർ താരം സൂര്യ.  രംഗ് ദേ ബസന്തി, ഡൽഹി 6, ഭാഗ് മിൽഖാ ഭാഗ് തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് രാകേഷ് ഓംപ്രകാശിന്റെ മുൻ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനും പ്രതീക്ഷകൾ ഏറുകയാണ്.

സൂര്യയും രാകേഷ് ഓംപ്രകാശുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈയടുത്ത് പ്രചാരം നേടിയതോട് കൂടിയാണ് പുതിയ ചിത്രത്തിന്റെ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2024 ൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധക ലോകം.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല