'നഗ്‌നതാപ്രദര്‍ശനം സ്ഥിരമാണ്, ഒരു അവസരം കിട്ടുമ്പോള്‍ തന്റെ ലൈംഗിക അവയവം പുറത്തു കാണിച്ചു ആത്മരതി അനുഭവിക്കാന്‍ തയ്യാറായി ഒരു ഷോമാന്‍ കാത്തിരിക്കുന്നു'; വൈറലായി കുറിപ്പ്!

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചത് ഇന്ന് രാവിലെയാണ്. ഈ പശ്ചാത്തലത്തില്‍ സോഷ്യ മീഡിയയില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. കമന്റ് ബോക്‌സുകളിലും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളിലും ഇത്തരം മാനസിക വൈകല്യമുള്ളവരെ കുറിച്ചുള്ള കുറിപ്പുകളും വൈറലാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സിന്‍സി അനിലിന്റെ കുറിപ്പുകളാണ്. മുന്‍പ് കേസില്‍ പെട്ടപ്പോള്‍ മാതൃകപരമായ ശിക്ഷ ലഭിച്ചു എങ്കില്‍ അയാള്‍ വീണ്ടും ഇതു ആവര്‍ത്തിക്കാനുള്ള ധൈര്യം കാണിക്കുക ഇല്ലായിരുന്നുവെന്ന് സിന്‍സി കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നഗ്‌നത പ്രദര്‍ശനം കേരളത്തില്‍ സ്ഥിരമായി നടക്കുന്ന സംഭവമാണ്…
പെണ്‍കുട്ടികള്‍ കടന്നു പോകുന്ന ഇടവഴികളില്‍….
ബസ് കാത്തു നില്‍ക്കുന്ന കാത്തിരിപ്പു കേന്ദ്രങ്ങളില്‍…
ഓടുന്ന ബസിനുള്ളില്‍…
ട്രെയിനുകളില്‍….
മാര്‍ക്കറ്റില്‍… മാളുകളില്‍… സിനിമ തീയേറ്ററുകളില്‍….
അങ്ങനെ സ്ത്രീകള്‍ വന്നു പോകുന്ന എല്ലായിടത്തും ഒരു ഷോമാന്‍ കാത്തിരിപ്പുണ്ട്…
ഒരു അവസരം കിട്ടുമ്പോള്‍ തന്റെ ലൈംഗിക അവയവം പുറത്തു കാണിച്ചു ആത്മരതി അനുഭവിക്കാന്‍ തയാറായി…
കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതിന് മുന്‍പും ശ്രീജിത്ത് രവി അറസ്റ്റില്‍ ആയിട്ടുണ്ട്…
വീണ്ടും വീണ്ടും അയാള്‍ അത് ചെയ്യുന്നതിന് അര്‍ത്ഥം അയാള്‍ക്ക് കടുത്ത മാനസികരോഗത്തിന് ചികിത്സ ലഭിക്കേണ്ട സമയം കഴിഞ്ഞു എന്ന് തന്നെയാണ്…
മുന്‍പ് കേസില്‍ പെട്ടപ്പോള്‍ മാതൃകപരമായ ശിക്ഷ ലഭിച്ചു എങ്കില്‍ അയാള്‍ വീണ്ടും ഇതു ആവര്‍ത്തിക്കാനുള്ള ധൈര്യം കാണിക്കുക ഇല്ലായിരുന്നു…
ഇതു നേരിടേണ്ടി വരുന്ന ഓരോ സ്ത്രീയും താന്‍ അപമാനിക്കെപ്പെടുമോ എന്ന ഭയത്തോടെ ആകും
പിന്നീട് ഓരോ ചുവടും വെച്ച് മുന്നോട്ടു പോകുന്നത്…
അത് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതൊന്നുമല്ല….
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവളുടെ അവകാശം ഒരു നിമിഷം കൊണ്ട് ഒരു മറവില്‍ നിന്ന് ലൈംഗികത കാണിച്ചു സംതൃപ്തി അടയുന്നവരുടെ വിഷയമല്ല….
പക്ഷെ ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കരുത്…നമുക്കിത് വളര്‍ന്നു വരുന്ന തലമുറയുടെ വിഷയമാണ്…
ഈ അവസ്ഥകളെ കുറിച്ച് പഠനങ്ങള്‍ നടക്കണം… മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം…
ഇങ്ങനെയുള്ള അവസ്ഥകളില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും ഭയമാണ്…
ആ ഭയം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവകാശമുള്ള രാജ്യത്താണ് ജീവിക്കുന്നത് എന്ന ബോധ്യം ഉള്‍ക്കൊണ്ട് സ്വയം ശക്തിപ്പെടുത്തുക….
അതുപോലെ പൊതുവിടങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റണം…
ഇനിയുള്ള കാലമെങ്കിലും…
വീഡിയോ കാണൂ….ഇനിയെങ്കിലും മാറ്റം അനിവാര്യമെന്നു ഉറക്കെ പറയൂ..

Latest Stories

'കൊലനടന്നത് ഇറാനിലായിരുന്നെങ്കിലോ?, മദ്ധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ല'; നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി

വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി; എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും 50% വര്‍ക്ക് ഫ്രം ഹോം, ലംഘിക്കുന്നവര്‍ക്ക് പിഴ

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം; മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത, പരാതി നൽകി

'തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ വ്യാപക അക്രമം നടക്കുന്നു, ബോംബുകളും വടിവാളുകളുമായി സംഘങ്ങൾ അഴിഞ്ഞാടുന്നു'; വി ഡി സതീശൻ

'ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തൊഴിൽ ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾ, തൊഴിൽ നഷ്ടപ്പെടുന്ന രാജ്യം

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

'തിരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം "പോറ്റിയേ..." പാരഡിപ്പാട്ടിൽ കൈവിട്ടകളി കളിക്കുന്നു'; കേരളം ജാഗ്രത പുലർത്തണമെന്ന് വി ടി ബൽറാം