ഷൂട്ടിംഗിനിടയില്‍ ശ്രീജിത്ത് രവിയ്ക്ക് അപകടം, തക്കസമയത്ത് ഇടപെട്ട് മോഹന്‍ലാല്‍, കൈയടിച്ച് ആരാധകര്‍; വീഡിയോ വൈറല്‍

ആറാട്ട് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗമാണത്. ലാല്‍ എടുത്തു ഉയര്‍ത്തുമ്പോള്‍ ശ്രീജിത്ത് റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കറങ്ങി ഉയര്‍ന്ന നടന്‍ നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞു. തുടര്‍ന്ന് കാര്യം മനസിലായ മോഹന്‍ലാല്‍ ഓടി എത്തി ശ്രീജിത്തിന്റെ കാലില്‍ ബലമായി പിടിക്കുകയായിരുന്നു.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയ്ക്ക്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

Latest Stories

'കൊലനടന്നത് ഇറാനിലായിരുന്നെങ്കിലോ?, മദ്ധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ല'; നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി

വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി; എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും 50% വര്‍ക്ക് ഫ്രം ഹോം, ലംഘിക്കുന്നവര്‍ക്ക് പിഴ

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം; മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത, പരാതി നൽകി

'തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ വ്യാപക അക്രമം നടക്കുന്നു, ബോംബുകളും വടിവാളുകളുമായി സംഘങ്ങൾ അഴിഞ്ഞാടുന്നു'; വി ഡി സതീശൻ

'ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തൊഴിൽ ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾ, തൊഴിൽ നഷ്ടപ്പെടുന്ന രാജ്യം

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

'തിരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം "പോറ്റിയേ..." പാരഡിപ്പാട്ടിൽ കൈവിട്ടകളി കളിക്കുന്നു'; കേരളം ജാഗ്രത പുലർത്തണമെന്ന് വി ടി ബൽറാം