വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചത് മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തിലാണ്. സൈമ അവാര്‍ഡ് വേദിയില്‍ ആയിരുന്നു കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്. അന്ന് മുതലേ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണം നടത്തിയിരിക്കുകയാണ് രജനിയുടെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത്.
ഗലാട്ട സംഘടിപ്പിച്ച ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ നടി ശ്രുതിഹാസനൊപ്പം വേദിയില്‍ സംസാരിക്കുമ്പോഴാണ് സൗന്ദര്യ സിനിമയെ കുറിച്ച് പറഞ്ഞത്. ”അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളുടെ അച്ഛന്മാര്‍ നല്‍കുന്നതാകും ശരി. പക്ഷേ, തീര്‍ച്ചയായും അപ്പ കമല്‍ അങ്കിളിന്റെ ബാനറില്‍ സിനിമ ചെയ്യും.”
”അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചര്‍ച്ചയിലാണ്. അതുകൊണ്ട്, തലൈവര്‍ തന്നെ അക്കാര്യം ഉടന്‍ വെളിപ്പെടുത്തും” എന്നാണ് സൗന്ദര്യ പറഞ്ഞത്. അതേസമയം, സൈമ വേദിയില്‍, രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണെന്ന് കമല്‍ പറയുകയായിരുന്നു.
ഇതൊരു ‘വന്‍ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വന്‍ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത്. അതുകൊണ്ട് പടം ചെയ്യും. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ തങ്ങളും സന്തോഷവാന്മാരാകും എന്നായിരുന്നു കമല്‍ പറഞ്ഞത്. രജനികാന്തും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു.