തലൈവർക്കൊപ്പം കുട്ടേട്ടൻ; ലോകേഷിന്റെ 'കൂലി'യിൽ ഞെട്ടിക്കാൻ സൗബിനും

രജനികാന്തിനെ നായകനാക്കി തെന്നിന്ത്യൻ സെൻസേഷൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.

സ്വർണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വർഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയിൽ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദയാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൗബിൻ ഷാഹിർ
എത്തുന്നത്.

May be a graphic of 1 person and text

മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും ചിത്രത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫഹദ് ചിത്രത്തിൽ നിന്നും പിന്മാറിയെന്ന സ്ഥിരീകരണം വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായി ഗിരീഷ് ഗംഗാധരൻ എത്തുമെന്നാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍