പ്രണയത്തിന്റെ ഓര്‍മ്മകളുമായി അന്നയും അഹമ്മദുകുട്ടിയും; 'കണ്ണാരം പൊത്തി' ഗാനം ശ്രദ്ധേയമാകുന്നു

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഷൈജു അന്തിക്കാട് ചിത്രം “ഭൂമിയിലെ മനോഹര സ്വകാര്യം” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ “കണ്ണാരം പൊത്തി” എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. എ ശാന്തകുമാര്‍ എഴുതിയ വരികള്‍ക്ക് സച്ചിന്‍ ബാലു ഈണമിട്ട ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

വിജയ് യേശുദാസും മൃദുല വാരിയറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയകഥ ആധാരമാക്കിയാണ് ചിത്രം എത്തിയത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അഹമ്മദുകുട്ടി എന്ന കഥപാത്രമായി ദീപക് പറമ്പോലും അന്ന ജോസഫ് എന്ന കഥാപാത്രമായി പ്രയാഗ മാര്‍ട്ടിന്‍ ചിത്രത്തില്‍ വേഷമിടുന്നു. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ ശാന്തകുമാര്‍ ആണ് തിരക്കഥയും സംഭാഷണവും.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ