'പിഎസ് 2'വിനായി 'കഠിനാദ്ധ്വാനം', ജയം രവി സെറ്റില്‍ ഇങ്ങനെ; ചിത്രങ്ങളുമായി ശോഭിത

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി എന്ന നേട്ടവുമായി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രസകരമായ ഓര്‍മ്മകളാണ് താരങ്ങള്‍ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ശോഭിത ധൂലിപാല പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ജയം രവി മയങ്ങുന്നതിന്റെ രസകരമായ ചിത്രങ്ങളാണ് ശോഭിത പങ്കുവെച്ചിരിക്കുന്നത്. ഉറങ്ങി കൊണ്ട് ‘കഠിനാദ്ധ്വാനം’ ചെയ്യുന്ന ജയം രവി എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഹഹഹഹഹ’ എന്ന കമന്റുമായി നടി തൃഷയും രംഗത്തെത്തിയിട്ടുണ്ട്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തില്‍ അവതരിപ്പിച്ചത്. വാനതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ശോഭിത ധൂലിപാല വേഷമിട്ടത്. കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും ശോഭിത പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം, 38 കോടി രൂപയാണ് റിലീസ് ദിവസം തന്നെ പൊന്നിയില്‍ സെല്‍വന്‍ തിയേറ്ററുകളില്‍ നിന്നും നേടിയത്. ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പിഎസ് 2വിന്റെ ഹൈലൈറ്റ്.

Latest Stories

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ