ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല; ഫണ്‍ വീഡിയോയുമായി ശോഭിത, ശാസിച്ച് ഐശ്വര്യ ലക്ഷ്മി

പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫണ്‍ വീഡിയോ പങ്കുവച്ച് ശോഭിത ധൂലിപാല. സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.

എന്നാല്‍ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, ‘ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്’ എന്നാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.

പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്. തന്നെ ആദ്യം വിളിച്ചത് വാനതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്ന് മുമ്പ് ഐശ്വര്യ പറഞ്ഞിരുന്നു.

വാനതി എന്ന കഥാപാത്രത്തിനായാണ് വിളിച്ചതെങ്കിലും തന്റെ മനസില്‍ പൂങ്കുഴലി ആണ് ഉണ്ടായിരുന്നതെന്നും ആ കഥാപാത്രം തന്നെയാണ് മണിരത്‌നം തനിക്ക് നല്‍കിയതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഐശ്വര്യ റായ്‌യുടെയും വിക്രത്തിന്റെയും കാര്‍ത്തിയുടെയും ഒക്കെ അഭിനയത്തെയാണ് പ്രേക്ഷകര്‍ പുകഴ്ത്തുന്നത്. ആദിത്യ കരികാലനും നന്ദിനിയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. ആദ്യ ഭാഗത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ഭാഗം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി