മദ്രാസിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് ശിവകാർത്തികേയൻ, കൊച്ചിയെ ഇളക്കിമറിച്ച് പ്രീ റിലീസ് ഇവന്റ്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് നന്ദി പറഞ്ഞ ശിവകാർത്തികേയൻ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോൾ സ്നേഹം തരുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ആക്ഷൻ എന്റർടെയ്നർ ആയിറങ്ങുന്ന മദ്രാസി തിയേറ്ററിൽ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യർത്ഥിച്ചു. പ്രേക്ഷകർ തിയേറ്ററിൽ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ഓണത്തിന് റിലീസ് ആകുന്നതിൽ സന്തോഷമുണ്ടെന്നും കേരളത്തിലെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഓണാശംസകളും അദ്ദേഹം നേർന്നു.

മദ്രാസിയിലെ സലമ്പല ഗാനത്തിന് ചുവടു വച്ച അദ്ദേഹം “ഹോയ് മമ്മൂട്ടി” എന്ന അമരനിലെ ഡയലോഗും പ്രേക്ഷകർക്കായി വേദിയിൽ പറഞ്ഞപ്പോൾ കരഘോഷങ്ങളോടെ നിറഞ്ഞ സദസ്സ് അതിനെ ആഘോഷമാക്കി. കേരളത്തിലെ ഭക്ഷണം തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നും, തന്നെ സ്നേഹിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. തന്റെ ആദ്യ ചിത്രത്തിന് (സപ്ത സാഗര ദാച്ചേ എല്ലോ) മലയാളികൾ നൽകിയ സ്വീകരണം വലുതായിരുന്നു, ഇത്തവണയും ആ സ്നേഹം ഉണ്ടാകണം എന്ന് മദ്രാസിയിലെ നായിക രുക്മിണി വസന്ത് അഭ്യർത്ഥിച്ചു.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം : അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്, ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി