'ഓ പ്രേമാ'; സീതാ രാമത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തിലെത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി. ഓ പ്രേമാ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. കൃഷ്ണകാന്ത് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്. കപിൽ കപിലനും ചിന്മയി ശ്രീപാദയും ചേർന്നാണ് ​ഗാനമാലാപിച്ചിരിക്കുന്നത്.

തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദർശനത്തിന് എത്തുന്ന ചിത്രമാണിത്. ഈ മൂന്ന് ഭാഷകളിലും പുതിയ ഗാനം പുറത്തിറക്കിയിട്ടുണ്ട്. തിരികേ വാ എന്നാണ് മലയാള ഗാനത്തിൻറെ തുടക്കം. 1965ലെ ഇൻഡോ- പാക് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും പ്രണയകഥയുമാണെന്ന് ചിത്രത്തിൻറെ ഇതിവൃത്തനെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ഹനു രാഘവപ്പുടിയാണ് ചിത്രത്തിൻറെ സംവിധാനം. മഹാനടിക്കു ശേഷം ദുൽഖറിൻറേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. കശ്മീരിൽ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുൽഖറിൻറെ കഥാപാത്രം. ലഫ്റ്റനൻറ് റാം എന്നാണ് കഥാപാത്രത്തിൻറെ പേര്. ദുൽഖർ റാം ആവുമ്പൊൾ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാൾ ഥാക്കൂർ ആണ്.

ദുൽഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി നേരത്തെ പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി