മോഹന്‍ലാല്‍ എന്ന നടനു രണ്ടു തരത്തിലുള്ള ഇമേജുണ്ട്; തുറന്നുപറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്

സിദ്ദിഖ് – മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് മനസ്സ് തുറന്നത്.

മോഹന്‍ലാല്‍ എന്ന നടനു രണ്ടു തരത്തിലുള്ള ഇമേജുണ്ട്. അസാധാരണ വലുപ്പമുള്ള മനുഷ്യനായി നിറഞ്ഞാടുന്ന ലാല്‍. അല്ലെങ്കില്‍ വളരെ താഴ്മയോടെ ജീവിക്കുന്ന ലാല്‍. ഞാനിതില്‍ ആദ്യത്തെ ലാലിനെ എടുത്തു. ചെറുപ്പക്കാര്‍ കാത്തിരിക്കുന്നതു ആദ്യത്തെ ലാലിനെയാണ്. അവരുടെ മനസ്സിലെ ലാല്‍ എന്നതു സാധാരണ മനുഷ്യനിലും വലിയ ലാലാണ്. ഇതില്‍ ആക്ഷനുതന്നെയാണു മുന്‍തൂക്കം.

വല്യേട്ടന്‍, ക്രോണിക് ബാച്ച്‌ലര്‍, ഹിറ്റ്‌ലര്‍ എന്നിവയെല്ലാം വിവിധ തരത്തിലുള്ള ജേഷ്ഠന്മാരുടെ കഥയാണ്. അതിലെല്ലാം ജേഷ്ഠന്‍ എന്ന ഘടകത്തിനു വളരെ വൈകാരികമായ വശംകൂടി ഉണ്ടായിരുന്നു. ബിഗ് ബ്രദറിനും ഈ വൈകാരിക തലമുണ്ട്. എന്റെ പ്രതീക്ഷയും അതിലാണ്. എന്റെ എല്ലാ സിനിമകളിലും അത്തരമൊരു അംശം ഉണ്ടായിരുന്നുവെന്നാണു ഞാന്‍ കരുതുന്നത്.

“ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇര്‍ഷാദ്,ഷാജു ശ്രീധര്‍,ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം