പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഒരു നിമിഷമായിരുന്നു ദിയയുടെ പ്രസവം. എന്തായാലും ദിയകൃഷ്ണയുടെ പ്രസവത്തിന്റെ വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. മലയാളികൾ ഒന്നടങ്കം ആ വീഡിയോ ഏറ്റെടുത്തു. എന്നാൽ ഇപ്പോഴത്തെ ചർച്ചാവിഷയം മലയാളത്തിൽ ആദ്യമായി പ്രസവ വീഡിയോ ചിത്രീകരിച്ച ശ്വേത മേനോൻ ആണ്.

അന്ന് പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ ശ്വേതക്ക് നേരെ ഉയർന്ന വിമർശനം ചെറുതൊന്നുമായിരുന്നില്ല. ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ശ്വേത തന്റെ പ്രസവരംഗം ചിത്രീകരിക്കാൻ അനുവദിച്ചത്. എന്നാൽ ഇത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സാധാരണ ഒരു മലയാളിക്ക് അത്തരത്തിൽ ഒരു രംഗമോ ചിത്രീകരണമോ ഉൾക്കൊള്ളാൻ ആയിക്കൊള്ളണമെന്നില്ല. അത്രക്ക് വിശാലതയൊന്നും ഉണ്ടായിക്കൊള്ളണമെന്നുമില്ല.

പ്രസവം എന്ന പ്രക്രിയയെ സിനിമ പോലൊരു മാധ്യമത്തിൽ വിൽപന ചരക്കാക്കി മാറ്റി എന്നു പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സിയും ശ്വേതാ മേനോനും ആ സമയത്ത് വലിയ വിമർശനം നേരിട്ടിരുന്നു. ഇത്തരം ഒരു പ്രക്രിയ ധാർമികതയുടെ അതിരുകൾ ലംഘിച്ചെന്നായിരുന്നു ഭരണതലത്തിൽ നിന്നു വരെയുണ്ടായ വിമർശനം. മാത്രമല്ല, പ്രസവ സമയത്ത് ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ ജെ മേനോൻ ലേബർ റൂമിലുണ്ടായിരുന്നതു പോലും അന്നത്തെ മലയാളി സമൂഹത്തിന് ഉൾക്കൊള്ളാനായിരുന്നില്ല.

വിമർശനങ്ങളെ തുടർന്ന് പ്രസവത്തിന്റെ പലഭാഗങ്ങളും കളിമണ്ണ് എന്ന സിനിമയിൽ നിന്ന് ഒഴിവാക്കിയെങ്കിലും പ്രശസ്‌തിക്ക് വേണ്ടി പ്രസവം വരെ ലൈവായി ചിത്രീകരിച്ചവളെന്ന പരിഹാസം കാലങ്ങളോളം കേട്ട വ്യക്‌തി തന്നെയാണ് ശ്വേത മേനോൻ. എന്നാൽ 13 വർഷങ്ങൾക്കിപ്പുറം ഉണ്ടായ മാറ്റം എന്തെന്നാൽ പ്രസവത്തിൻ്റെ ലൈവ് ചിത്രീകരണമൊക്കെ മലയാളി വളരെ പോസിറ്റിവായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്.

ദിയയുടെ വിഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത് മാറ്റത്തിന്റെ സൂചന തന്നെയാണ്. യഥാർത്ഥത്തിൽ പ്രസവസമയത്ത് പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകുന്നത് വളരെ വലിയ ആശ്വാസമാണെന്ന് പല സ്ത്രീകളും സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെടുന്നത്. പ്രസവം എന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. അത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ പ്രിയപ്പെട്ടവർ എല്ലാം ഒപ്പം ഉണ്ടാകുന്നതിനെ ഭാഗ്യം എന്നല്ലാതെ മറ്റെന്താണ്‌ പറയുക.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി