ഈദ് ദിനത്തില്‍ ഷാരൂഖിനെ തേടി വന്‍ജനാവലി ; സെല്‍ഫി പങ്കുവെച്ച് താരം

ഈദ് ദിനത്തില്‍ കിംഗ് ഖാന്‍ ഷാരൂഖിനെ കാണാന്‍ ആയിരങ്ങള്‍. തന്റെ വസതിയായ മന്നത്തില്‍ തടിച്ചു കൂടിയ ആരാധകരെ കാണാന്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മന്നത്തില്‍ വച്ച് ആരാധകരെ കാണാന്‍ ഷാരൂഖ് എത്തുന്നത്. അഭിവാദ്യം ചെയ്യുന്നത് കൂടാതെ താരം ആരാധകരുമായി സെല്‍ഫി എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഈദ് ദിനത്തില്‍ നിങ്ങളെയെല്ലാം കണ്ടുമുട്ടിയത് എത്ര മനോഹരമാണ്… അള്ളാഹു നിങ്ങളെ സ്‌നേഹ സന്തോഷം നല്‍കി അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്. ചിത്രം ഏറ്റെടുത്തുകൊണ്ട് താരത്തിന് ഈദ് ആശംസകളും നേര്‍ന്നു.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘പത്താനാ’യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു ട്രെയ്ലര്‍ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ