പ്രണയത്തിന്റെ ഹൃദയമിടിപ്പുകളുമായി ഷെയിന്‍; 'ഖല്‍ബ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണ്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.

പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം “ജാതിക്ക തോട്ടം” എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് എത്തുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ