അലറിക്കരഞ്ഞു കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഷെയിന്‍ നിഗം; വീഡിയോ

“അങ്ങിനെ അലറിക്കരഞ്ഞു കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി”. തന്റെ പുതിയ ചിത്രമായ ഇഷ്‌കിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ വിവരം ആരാധകരെ അറിയിച്ച് യുവനടന്‍ ഷെയ്ന്‍ നിഗം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെയാണ്. ഒപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ അലറിക്കരയുന്ന വീഡിയോയും ഷെയ്ന്‍ പങ്കുവെച്ചു. അലര്‍ച്ചയ്ക്ക് നിരവധി കമന്റുകളാണ് വന്നു കൂടുന്നത്. പറവയിലെ അലര്‍ച്ചയേക്കാളും കേമമാണിതെന്നാണ് ചില ആരാധകര്‍ പറയുന്നത്. അലര്‍ച്ച ഒരു വീക്‌നെസ് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് “ഇഷ്‌ക്” സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.

https://www.facebook.com/ShaneNigamOfficial/videos/342246706426177/?__xts__[0]=68.ARCahQRUiYJc1bn9fZQh5DTvKizVxIIYdEaifIwWkWypiko59vcEAeJv_NfGQbPrEO0d2dJb8N5hNCzD0IFGqfDFCdKLJdzF_lKWrF8uqL1tdH_dedfDubnyXd5kDVjzgSJAayM2w0tma6_FO7cRXZw_ODjX58tL1RzDxzMaZGxVYWP067QTK_fswd9Ms77AEfpVDcx7QcJ8Ijus7_SqQy-BfR8pmE4gQ6rYRQcPxKIz3ivNdE_MP7BOfQzWnC86McAzehR1SPGQ4MXnEBsG25nAiY2fwRFu0tBZrn3EKdjaJ_eaf7lfdXva7A7uhhy2d_epH7FmZtu6v0R73QwPm8LOxT9UKM2BUfI&__tn__=-R

Latest Stories

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും