'ഓളി'ലെ മായ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രയാസമേറിയത്: എസ്തര്‍ അനില്‍

താനിത് വരെ ചെയ്ത കഥാപാത്രങ്ങളില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കഥാപാത്രം “ഓള്” എന്ന ചിത്രത്തിലെ മായയായിരുന്നുവെന്ന് എസ്തര്‍ അനില്‍. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഓള് സിനിമയെക്കുറിച്ച് എസ്തര്‍ പറയുന്നത്.

പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണെന്നും അതിന്റെ ആകാംഷ തനിക്കുണ്ടായിരുന്നെന്നും എസ്തര്‍ പറയുന്നു. ഷാജി എന്‍ കരുണിന്റെ എല്ലാ സിനിമകളും തീയേറ്റര്‍
റിലീസ് ഇല്ലാത്തതിനാല്‍ തന്നെ ഈ സിനിമയും തീയേറ്റര്‍
റിലീസ് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇപ്പോള്‍ റിലീസായതില്‍ സന്തോഷവും ഒപ്പം തന്നെ ആശങ്കയുമുണ്ടെന്ന് എസ്തര്‍.
ഓള് സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് തനിക്ക് ഒന്നും തന്നെ മനസിലായിരുന്നില്ല എന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ചി ത്രം പറയുന്നത്.

ഒരേ സമയം രണ്ട് പ്രണയം കൊണ്ടു നടക്കുന്ന ചിത്രകാരനായാണ് ഷെയ്ന്‍ എത്തുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ എസ്തര്‍ അനില്‍ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഓള്.

കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ